കേരളം
കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയാക്കി
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 311 രൂപയാക്കി വർധിപ്പിച്ചു. 290 രൂപയായിരുന്ന കൂലിയാണ് 21 രൂപ വർധിപ്പിച്ച് 311 രൂപയാക്കിയത്. ഏപ്രിൽ ഒന്നിന് പുതുക്കിയ കൂലി നിലവിൽ വരും. രാജ്യമാകെ അവിദഗ്ധ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്.
കൂലി വർധിപ്പിച്ചെങ്കിലും കേരളം കൂലിത്തുകയിൽ നാലാം സ്ഥാനത്തുതന്നെ തുടരും. ലക്ഷദ്വീപിൽ 18 രൂപ വർധിപ്പിച്ച് 284 രൂപയാക്കി. സിക്കിമിലെ മൂന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മേഖലയിൽ 331 രൂപയും ഹരിയാനയിലെ 331 രൂപയും ഗോവയിലെ 315 രൂപയുമാണ് നിലവിൽ കേരളത്തേക്കാൾ മുൻപിലുള്ളത്.