Connect with us

Health

വീണ്ടും സ്കൂളിൽ കൂട്ട കോവിഡ്; 180 പേ​ർ​ക്കു​കൂ​ടി രോഗ ബാധ സ്ഥിരീകരിച്ചു

Published

on

മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും വ​ന്നേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ത്തി​യ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ 180 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം ഏ​ഴി​നാ​യി​രു​ന്നു ഇ​രു​സ്കൂ​ളു​ക​ളി​ലു​മാ​യി 262 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. തു​ട​ർ​ന്ന് മ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 180 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മാ​റ​ഞ്ചേ​രി സ്കൂ​ളി​ലെ 363 പേ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 94 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പ​ക​നു​മാ​ണ് പോ​സി​റ്റി​വാ​യ​ത്. വ​ന്നേ​രി സ്കൂ​ളി​ലെ 289 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 82 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മൂ​ന്ന്​ അ​ധ്യാ​പ​ക​ർ​ക്കും പോ​സി​റ്റി​വാ​യി. ഇ​തോ​ടെ 442 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ ര​ണ്ട് സ്കൂ​ളു​ക​ളി​ലു​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​സ്.​എ​സ്.​എ​ൽ.​സി​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബു​ധ​നാ​ഴ്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൂ​ടാ​തെ വെ​ളി​യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി ന​ട​ത്തി​യ സ​ർ​വൈ​ല​ൻ​സ് ടെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ത്ത 324 പേ​രി​ൽ 42 പേ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റി​വാ​യി.

ഇ​തോ​ടെ മേ​ഖ​ല​യി​ൽ വീ​ണ്ടും ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പോ​സി​റ്റി​വാ​യ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കാ​യും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

citizen-kerala-whatsapp-group-invite

News Updates

National Updates