കേരളം
പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഡാലോചന; വിമർശനവുമായി ഗവർണർ ആരിഫ് മുഹമദ് ഖാൻ
തനിക്കെതിരായ ഇന്നലെ ഉണ്ടായ പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഡാലോചനയെന്ന് ആവർത്തിച്ച് പറഞ്ഞ് ഗവർണർ ആരിഫ് മുഹമദ് ഖാൻ.ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. പൊലീസ് പ്രതിഷേധക്കാരെ സഹായിച്ചു. അക്രമികളെ കൊണ്ടുവന്നതും തിരിച്ചുകൊണ്ടു വിട്ടതും പോലീസ് വാഹനത്തിൽ.
ഇപ്പോൾ അക്രമികൾക്ക് എതിരായ ദുർബല വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അക്രമം കണ്ട് താൻ കാറിൽ ഇരിക്കണമായിരുന്നോയെന്ന് ഗവർണർ ചോദിച്ചു. തന്റെ വാഹനത്തിനടുത്ത് വന്നാൽ ഇനിയും ഇറങ്ങും. എന്ത് പ്രത്യാഘാതവും നേരിടാൻ താൻ തയ്യാറാണ്. ഐപിസി 124 പ്രകാരം ഗവർണറെ തടയാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും കമ്യൂണിസ്റ്റ് സർക്കാരെന്നാൽ ഏകാധിപത്യമല്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.