കേരളം
ആഴക്കടൽ മത്സ്യബന്ധന കരാർ; ഇഎംസിസിയുമായുളള 5000 കോടിയുടെ ധാരാണപത്രം റദ്ദാക്കിയതായി സർക്കാർ
ആഴക്കടൽ മത്സ്യ ബന്ധന വിവാദ കരാറിൽ നിന്ന് പിന്തിരിഞ്ഞ് സർക്കാർ.
അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം സർക്കാർ റദ്ദാക്കി. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാനാണ് പുതിയ നീക്കം.
കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്.
കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി ഇപി ജയരാജൻ നിർദ്ദേശം നൽകിയെന്നും 26ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് റിപ്പോർട്ട്. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.