കേരളം
അദാനിയുമായി സർക്കാരോ കരാർ ഉണ്ടാക്കിയിട്ടില്ല; പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എംഎം മണി
അദാനിയുമായി കരാറില്ലെന്ന് മന്ത്രി എംഎം മണി. കെഎസ്ഇബിയോ സർക്കാരോ കരാറ്‍ ഉണ്ടാക്കിയിട്ടില്ല. വൈദ്യുതി നൽകുന്നത് കേന്ദ്ര പൊതുമേഖല സ്ഥാപനം. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും ചെന്നിത്തലയുടെ സമനിലതെറ്റിയെന്നും എംഎം മണി പ്രതികരിച്ചു.
വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.25 വര്‍ഷത്തേക്ക് കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങാനാണ് നീക്കം. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ ലോകത്ത് ഒരിടത്തുമില്ല. 8850 കോടിയുടെ കരാറില്‍ അദാനിക്ക് 1000 കോടിയിലേറെ രൂപയാണ് ലാഭം.
കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് രണ്ടു രൂപ 82 പൈസ നിരക്കിലാണ്. ‘മറ്റ് സ്രോതസുകളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപയാണ് നിരക്ക് . കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വൈദ്യുതി ബോർഡിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കുകയാണോ പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി ചോദിച്ചു.
അദാനിക്ക് വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയി. എല്ലാ കരാറുകളും കെ.എസ്.ഇ.ബി. വെബ്സൈറ്റിലുണ്ടെന്നും പിണറായി പറഞ്ഞു.