Connect with us

ക്രൈം

തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു

Published

on

policejeep.jpeg

തിരുവനന്തപുരം വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.

ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി.

പാസ്റ്റര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കാതിരുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.

അടുത്തിടെയാണ് കരമനയില്‍ അഖില്‍ എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് തിരുവനന്തപുരം നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വീണ്ടും ലഹരി മാഫിയയുടെ ആക്രമണം ഉണ്ടായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version