കേരളം
ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി
ചരക്കു വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ മാസം 31 ആയിരുന്നു നികുതി അടയ്ക്കേണ്ട അവസാന തീയതി. ഇത് രണ്ട് മാസത്തേക്ക് നീട്ടി നല്കാന് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഒരു വര്‍ഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്ബത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് നികുതി അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കിയത്.
2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതിയാണ് സെപ്റ്റംബര്‍ 30 വരെ നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. 2021 ജൂലൈ ഒന്നു മുതല്‍ നികുതി അടയ്ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു.
സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വാഹന ഉടമകള്‍ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാന്‍ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകള്‍ക്ക് അധിക നികുതി അടയ്ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.