കേരളം
രണ്ട് കിലോ സ്വർണ്ണം കാലിൽ ഒട്ടിച്ച നിലയിൽ; യുവാവ് കൊച്ചിയിൽ പിടിയിൽ
കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ കുവൈറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ അബ്ദുള്ള എന്നയാളാണ് കസ്റ്റംസിന്റെ പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വർണമാണ് ഇയാൾ പേസ്റ്റ് രൂപത്തിലാക്കി കടത്തിയത്.
1978 ഗ്രാം സ്വർണമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവറിലാക്കി കാലിൽ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു. യുവാവിൻറെ നടത്തത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് രണ്ട് കാലിലും ഒട്ടിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement