കേരളം
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍
നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,840 രൂപ. ഗ്രാമിന് 15 രൂപ കൂടി 4480ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് ഇന്നലെ താഴ്ന്നത്. ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി വര്‍ധിക്കുകയായിരുന്നു.
കഴിഞ്ഞ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിലവാരം 36,960 രൂപയായിരുന്നു. ജൂണ്‍ 3-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. എന്നാല്‍, ശരാശരി വില നിലവാരത്തില്‍ വലിയ വ്യത്യാസമൊന്നും കൂടാതെയാണ് മാസം കടന്നുപോയത്. എന്നാല്‍, ജൂണ്‍ 30തോടെ സ്വര്‍ണവില 35,000ല്‍ എത്തിയിരുന്നു.