കേരളം
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്ക്
തുടര്‍ച്ചയായി നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വില രേഖപ്പെടുത്തിയത്.
പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,640 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 4580 രൂപയാണ് ഇന്നത്തെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു പവന് വില. മൂന്നാം തീയതി ഇത് 36,080ലേക്ക് ഉയര്‍ന്നു. പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ഏഴ് മുതലാണ് വില വീണ്ടും ഉയരാന്‍ തുടങ്ങിയത്