കേരളം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധന; പവന് കൂടിയത് 400 രൂപ
സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 37,200 രൂപ. ഗ്രാമിന് 50 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4650 രൂപ.
ഈ മാസത്തിന്റെ തുടക്കത്തിലും 37,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ആറിന് ഇത് 37,520 രൂപയായി വർധിച്ച് ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്.
16നും ബുധനാഴ്ചയും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സ്വർണ വില എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്. പിന്നാലെ ഇന്നലെ വീണ്ടും വില കൂടി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement