Connect with us

കേരളം

ഇലക്ട്രിക് ബസില്‍ പോര് മുറുകുന്നതിനിടെ നിര്‍ണായക നടപടികളുമായി ഗണേഷ് കുമാര്‍

Published

on

Screenshot 2024 01 19 170646

തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ വിവാദം മുറുകുന്നതിനിടെ തുടര്‍നടപടികളുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍നിന്നും  വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കിയത്. അതേസമയം, ഗണേഷ് കുമാറിനെതിരെ വികെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തി.

ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമാണ് വിഷയത്തില്‍ മന്ത്രിയെ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.  ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആര്‍ടിസിക്ക് ബാധ്യതയില്ലെന്നുമാണ് വികെ പ്രശാന്ത് എംഎല്‍എയുടെ പ്രതികരണം. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെ്നനും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാം.

Also Read:  ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്റർ ആയി പ്രവർത്തനം തുടങ്ങി

ഗണേഷ് കുമാറിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.അതേസമയം, നിലവിലെ ഇലക്ട്രിക് ബസ് സര്‍വീസുകളുടെ റൂട്ട് ഉള്‍പ്പെടെ പരിഷ്കരിക്കുമോ സര്‍വീസ് വെട്ടികുറക്കുമോയെന്നുമുള്ള ആശങ്കയിലാണ് യാത്രക്കാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് നഷ്ടത്തിലാണെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നുകൊണ്ടാണ് മന്ത്രി തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത്. എന്തായാലും ഇലക്ട്രിക് ബസ് വിവാദം തുടരുന്നതിനിടെ ബസ് സര്‍വീസിന്‍റെ ഭാവി എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ