Connect with us

കേരളം

ജി ജയരാജിന്റെ സി ഡിറ്റ് ഡയറക്ടർ സ്ഥാനം തെറിക്കും; നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി

Published

on

Untitled design 2023 12 30T110042.104

സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നു ജി ജയരാജ് പുറത്തേക്ക്. ജി ജയരാജിനെ നിയമിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഡയറക്ടറായി നിയമിതനാകാനുള്ള യോ​ഗ്യത പുനർനിശ്ചയിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. പുതിയ നോട്ടിഫിക്കേഷൻ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡ‍യറക്ടർ സ്ഥാനത്തേക്കുള്ള നിയമനത്തിൽ യോ​ഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുള്ള ​​ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിം​ഗിൾ ബഞ്ച് റദ്ദാക്കിയത്.

ഇതോടെ ജയരാജിന്റെ നിയമനം അസാധുവായി. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എംആർ മോ​ഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സിപിഎം നേതാവ് ടിഎൻ സീമയുടെ ഭർത്താവാണ് ജി ജയരാജ്. വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കണമെന്നായിരുന്നു മുൻ ശുപാർശ. ഇതു മാറ്റി സർവീസിൽ നിന്നു വിരമിച്ചവരേയും നിയമിക്കാമെന്ന വ്യവസ്ഥയാണ് സർക്കാർ കൊണ്ടു വന്നത്.

ജയരാജിന്റെ നിയമനത്തിനു വേണ്ടി വ്യവസ്ഥകൾ മാറ്റിയെന്നായിരുന്നു ആരോപണം. മുൻ നിയമനവും കോടതിയിൽ എത്തിയിരുന്നു. പിന്നാലെ നിയമനം സർക്കാർ പിൻവലിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം യോ​ഗ്യതകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version