കേരളം
ഒരാളുടെ മൊബൈല്‍ നമ്പര്‍വഴി ഇനി കുടുംബാംഗങ്ങള്‍ക്ക് മുഴുവന്‍ ആധാര്‍ പി.വി.സി കാര്‍ഡ്
ആധാര്‍ പിവിസി കാര്‍ഡ് ലഭിക്കാന്‍ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായാലും മതി. ഒ.ടി.പി വഴി സ്ഥിരീകരണം ലഭിച്ച ശേഷം മാത്രമെ നേരത്തെ കാര്‍ഡ് നല്കിയിരുന്നുള്ളൂ.
എന്നാല്‍ ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്കും പി.വി.സി കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് യു.ഐ.ഡി.എ.ഐ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിച്ച് 50 രൂപ അടച്ചാല്‍ മതി