ദേശീയം
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പ്രകൃതിവാതകത്തിനും കൂട്ടി
രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 104 രൂപ കടന്നു. 104 രൂപ 13 പൈസയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 95 രൂപ 35 പൈസയാണ്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 07 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 95 രൂപ 08 പൈസയായി. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102 രൂപ 34 പൈസ, 95 രൂപ 35 പൈസ എന്നിങ്ങനെയാണ്. ഇന്നലെ പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചിരുന്നു. പ്രകൃതി വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സിഎന്‍ജി ഇന്ധനത്തിന്റെ വിലയും ഉയരും.
രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐഒസി), ഭാരത് പെട്രോളിയം കോര്പ്പറേഷന് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് (എച്ച്പിസിഎല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.