Connect with us

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു; തിരുവനന്തപുരത്ത് പെട്രോള്‍ വില 102 കടന്നു

Kerala

Published

on

ഇന്ധന വില ഇന്നു വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ കടന്നു.

കൊച്ചിയില്‍ 100 രൂപ 42 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് 102. 19 രൂപയും കോഴിക്കോട് 100.68 രൂപയുമാണ് പുതിയ വില.

ഡീസല്‍ വില കൊച്ചിയില്‍ 96 രൂപ 11 പൈസയായി ഉയര്‍ന്നു. തിരുവനന്തപുരത്തും 96 രൂപ 11 പൈസയാണ്. അതേസമയം കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന്റെ വില 94 രൂപ 71 പൈസയാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കുമെന്നാണ് സൂചന.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ