Connect with us

കേരളം

ജൂൺ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ അവസാനിക്കും

WhatsApp Image 2021 07 27 at 9.35.33 AM 1

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള ജൂൺ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാളെ അവസാനിക്കും. ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കാൻ തീരുമാനിച്ചതിനാലാണു ജൂൺ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കുന്നത്.

ജൂൺ 10ന് വിതരണം ആരംഭിച്ച ശേഷം ആകെയുള്ള 90.67 ലക്ഷം കാർഡ് ഉടമകളിൽ 78.27 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. അതേസമയം സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണം കിറ്റ് വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം ആഗസ്റ്റ് 16നു മുമ്പ് പൂർത്തിയാക്കാനാണ് നിർദ്ദേശം.

ഇതുകൂടാതെ കഴിഞ്ഞ മാസത്തെ കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻ കടകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഓണക്കിറ്റ് ഈ മാസം 31 മുതൽ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാർഡ് ഉടമകൾക്കും (എഎവൈ), ഓ​ഗസ്റ്റ് നാല് മുതൽ ഏഴ് വ‌രെ പിങ്ക് കാർഡുകാർക്കും (പിഎച്ച്എച്ച്),

ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 – 16 വരെ വെള്ള കാർഡുകാർക്കുമാണ് വിതരണം ചെയ്യുക. റേഷൻ കാർഡ് ഉടമകൾക്ക് 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭിക്കുക. സംസ്ഥാനത്തെ 86 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version