Connect with us

National

14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ; പട്ടികയിൽ ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സിയും

Published

on

‘ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍’ വിഭാഗത്തിലുള്ള 19 കോക്ടെയില്‍ (സംയുക്ത) മരുന്നുകളില്‍ 14 എണ്ണവും നിരോധിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ (ഡി.സി.ജി.ഐ.) ഉപദേശക ബോര്‍ഡ് ശുപാര്‍ശചെയ്തു.

ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡി.സി., മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്‌സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ കോഡിന്‍ അധിഷ്ഠിത ചുമ സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. ഡി.സി.ജി.ഐ.യാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ഒരു മരുന്നില്‍ നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകള്‍. അഞ്ചു മരുന്നുകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കിയിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗത്തെ സാധൂകരിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ഫാര്‍മസി കമ്പനികളോട് ആരാഞ്ഞിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 19 നിശ്ചിത ഡോസ് കോമ്പിനേഷനുകള്‍ അവലോകനംചെയ്യാന്‍ വിദഗ്ധസമിതി രൂപവത്കരിച്ചത്.

Advertisement