ദേശീയം
വിദേശികള്‍ നാല്; ഐ.എസ്.എല്‍.ക്ലബുകള്‍ക്കും സമ്മതം
ഒരേ സമയം കളത്തിലിറക്കാവുന്ന വിദേശ കളിക്കാരുടെ എണ്ണം നാലായി നിജപ്പെടുത്തുന്ന നിര്‍ദേശത്തോട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ക്ല ബുകള്‍ക്കും സമ്മതം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശിപാര്‍ശക്ല ബ് അധികൃതരും അംഗീകരിച്ചതായി സൂചന.
ഐ.എസ്.എലിലും ഐ ലീഗിലും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ മാര്‍ഗനിര്‍ദേശങ്ങളായിരിക്കണം പിന്തുടരേണ്ടതെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇത്തരമൊരു നീക്കം. 2012-22 ഐ.എസ്.എല്‍. സീസണില്‍ പുതിയ ശിപാര്‍ശ പ്രാവര്‍ത്തികമാക്കാന്‍ തയാറാണെന്നുക്ല ബ് അധികൃതര്‍ എ.ഐ.എഫ്.എഫ്. അധികൃതരെ അറിയിച്ചെന്നാണു റിപ്പോര്‍ട്ട്.
ഇതനുസരിച്ച് നാലു വിദേശകളിക്കാരെമാത്രമാകും ഒരേസമയം കളത്തിലിറക്കാന്‍ കഴിയുക. ഇവരില്‍ ഒരാള്‍ എ.എഫ്.സി. അഫിലിയേറ്റഡ് രാജ്യത്തുനിന്നായിരിക്കണമെന്നുമാണു ചട്ടം.