Covid 19
വീണ്ടും ഇമ്രാന് ‘പ്രതിക്കൂട്ടില്‍’, അന്വേഷണ ബ്യൂറോയ്ക്കു മുന്നില്‍ ഹാജരായ മുന്‍ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കും കോവിഡ്
പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഴിമതി കേസില്‍ അഴിമതി വിരുദ്ധ അന്വേഷണ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് മുന്നില്‍ വിചാരണയ്ക്ക് ഹാജരായതിനു ശേഷമാണ് 67 കാരനായ ഗിലാനിക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇതുവരെ രോഗ ബാധിതരുടെ എണ്ണം 1,32,405 ആയി. 2,551 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
മകന് കാസിം ഗിലാനിയാണ് യൂസഫ് റാസ ഗിലാനി കോവിഡ് ബാധിതനായ വിവരം ട്വിറ്ററിലുടെ അറിയിച്ചത്.
‘ഇമ്രാന് ഖാന് സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി, നിങ്ങള്‍ വിജയപൂര്‍വം എന്റെ പിതാവിന്റെ ജീവന് അപകടത്തിലാക്കി. അദേഹത്തിന്റെ കോവിഡ് 19 ഫലം പോസിറ്റീവായി.. കാസിം ട്വീറ്റില്‍ കുറിച്ചു.
അഴിമതി വിരുദ്ധ ബയൂറോയ്ക്ക് മുന്നില്‍ ഹാജരായതിനു പിന്നാലെ പാക്ക് പ്രതിപക്ഷ നേതാവും പാക്കിസ്ഥാന് മുസ്ലീം ലീഗ് -നവാസ് തലവനുമായ ഷെഹ്ബാസ് ഷരീഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാക്ക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.