Connect with us

കേരളം

താമിര്‍ ജിഫ്രിയുടെ മരണം: പൊലീസിന്റെത് അടിസ്ഥാനരഹിതമായ അരോപണമാണെന്ന് ഫോറൻസിക് സര്‍ജൻ

Untitled design 2023 08 19T170505.267

താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ് . പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വിഡിയോഗ്രാഫി ചെയ്തിട്ടുണ്ട്, താൻ ഉൾപ്പടെ മൂന്നു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം ചെയ്തതത്. മരണകാരണ സാധ്യതകളാണ് പോസ്റ്റുമോർട്ടം റിപ്പേർട്ടിൽ ചൂണ്ടികാട്ടുന്നത്.

മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ അനുവധിക്കില്ലെന്നും ഡോ ഹിതേഷ് പറഞ്ഞു. ഞാൻ ഒരു പൊലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈക്കോടതി അഞ്ചു വർഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പൊലീസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ ഹിതേഷ് കൂട്ടിച്ചേർത്തു.

താമിര്‍ ജിഫ്രിയുടെ മരണ കാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവും ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ തന്നെ വ്യക്തമാണെന്നിരിക്കെ ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായെന്ന് എഴുതി ചേർത്തത് ബോധപൂര്‍വ്വമാണെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആന്തരികവയവ പരിശോധന ഫലം വരും മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് മേധാവി എങ്ങനെ ഈ നിഗമനത്തിലെത്തിയെന്നയിരുന്നു പൊലീസിന്റെ ചോദ്യം.

അമിതമായി ലഹരി ഉപയോഗിക്കുന്ന ആളായിരുന്നു താമിര്‍ ജിഫ്രി. ഗുരുതര ഹൃദ്രോഗവും ഉണ്ടായിരുന്നു. സിപ് ലോക്കവറിലാക്കിയ ലഹരി മരുന്ന് ജിഫ്രി വിഴുങ്ങിയെന്നും അത് വയറിൽ കിടന്ന് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. ഇത്രയേറെ തെളിവുണ്ടായിട്ടും ശരീരത്തിൽ ഏറ്റ മര്‍ദ്ദനം മാത്രം എടുത്തുകാണിച്ച് മരണ കാരണം എഴുതിയതിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version