Uncategorized
പത്മശ്രീ പുരസ്കാരത്തിനായി ഐ.എം വിജയനെ നാമനിര്‍ദേശം ചെയ്തു
ഇന്ത്യയിലെ ഇതിഹാസ ഫുട്ബോളര്മാരില് ഒരാളായ ഐ.എം വിജയനെ പത്മശ്രീ പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്).
വിജയന്റെ പേര് കായികമന്ത്രാലയത്തിന് സമര്‍പ്പിച്ചതായി എ.ഐ.എഫ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2003-ല്‍ അദ്ദേഹത്തിന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ഐ.എം വിജയന്. 17-ാം വയസില്‍ കേരള പൊലീസിലൂടെയാണ് അദ്ദേഹം ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്.
കരിയറില്‍ മോഹന്‍ ബഗാന്, എഫ്സി കൊച്ചിന്, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു.