കേരളം
ഓണക്കാലത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലക്‌സി നിരക്ക് ഏർപ്പെടുത്താനൊരുങ്ങി കെഎസ്ആര്‍ടിസി
ഓണക്കാലത്ത് തിരക്കേറുന്നത് അനുസരിച്ച് കെഎസ്ആര്‍ടിസി യാത്രയ്ക്ക് ചെലവേറും. അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും.
ഓണക്കാലത്തെ തിരക്ക് മുതലെടുത്ത്, ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവ് കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം.
എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും. ഓണത്തോടനുബന്ധിച്ച് ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചു.