Connect with us

കേരളം

ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ചുവാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; വിദ്യാര്‍ഥിനിക്ക് പരിക്ക്

Published

on

വര്‍ക്കല എസ്എന്‍ കോളജിലെ വിദ്യാര്‍ഥി റോഡില്‍ അപകടകരമായ രീതിയില്‍ കാറോടിച്ചു. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനിയെ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാര്‍ നിന്നത്. സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് റോഡില്‍ കാറോട്ടം നടത്തിയത്. അപകടത്തിന് മുന്‍പും കോളജിന് മുന്നിലുള്ള റോഡില്‍ നിരവധി വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പരിക്ക് ഗുരുതരമല്ല. കാര്‍ ഇടിച്ചുതെറിപ്പിച്ച നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും നാലു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് അടക്കം നിസാര പരിക്കേറ്റിട്ടുണ്ട്. പൊലീസിന് പുറമേ മോട്ടോര്‍ വാഹന വകുപ്പും കാറില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version