Connect with us

Kerala

പ്രണയദിനത്തിൽ പശുവിനെ പുണരൂ; ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം

Published

on

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ നോട്ടീസില്‍ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

Advertisement
Continue Reading