ദേശീയം
ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളെ അനുവദിക്കില്ല’; പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകർ
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയില്‍ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
ബിജെപി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ വ്യാപകമായി റാലികളും ട്രാക്ടര്‍ പരേഡും നടത്തും. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
നിലവില്‍ ജന്തര്‍ മന്ദിറിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ദിവസേന 200 പേര്‍ക്കാണ് പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ പോലീസ് അനുമതി നല്‍കിയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും വലിയ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.