കേരളം
സബ് കലക്ടറുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാന്‍ ശ്രമം
ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സബ് കലക്ടര്‍ സൈബര്‍ സെല്ലിനും ഫെയ്സ്ബുക്ക് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സംശയം തോന്നിയ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാജന്റെ വിവരം സബ്കലക്ടറുടെ ശ്രദ്ധയില്‍ പെട്ടത്.
വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. വിശദമായ പരിശോധനയില്‍ ആസൂത്രിതമായ തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു.
തട്ടിപ്പില്‍ കുടുങ്ങാതിരിക്കുവാന്‍ ഉടന്‍ തന്നെ സബ്കലക്ടര്‍ തന്റെ പേരിലുള്ള തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്ന് ഔദ്യോഗിക ഫെയ്സ്ബുക്കില്‍ പോസ്റ്റ് നല്‍കുകയും ചെയ്തു. ഈ പേജില്‍ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് നല്‍കരുതെന്നും അറിയിച്ചിട്ടുണ്ട്.