കേരളം
ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന റജിസ്ട്രേഷന്റെയും കാലാവധി രണ്ടുമാസം കൂടി നീട്ടി
കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി 2021 നവംബര്‍ 30 വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30 ഓടെ അവാസാനിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്ക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കിയിരുന്നു.