Connect with us

കേരളം

പിഎഫ് നടപടികൾ കാര്യക്ഷമമാക്കി കേന്ദ്രം, ഉയര്‍ന്ന പെന്‍ഷൻ ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി

Published

on

ഒടുവിൽ പിഎഫ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടികളിലെ മെല്ലപ്പോക്ക് അവസാനിപ്പിച്ച് കേന്ദ്രം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷൻ ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയർന്ന പിഎഫ്‌ പെൻഷന്‌ അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ വന്ന് മൂന്ന് മാസം അധികൃതർ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നില്ല.

സുപ്രീം കോടതി വിധി പ്രകാരം ഓപ്ഷൻ നൽകാനുള്ള സമയം തീരാൻ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് നടപടി ക്രമങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ഇരുപതിന് സർക്കുലർ ഇറക്കിയത്. 2014 സെപ്റ്റംബർ‍ ഒന്നിന് സർവീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവർക്കും ആ തീയതിക്കു ശേഷം വിരമിച്ചവർക്കും സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാനാണ് അവസരം. ഇതിനായുള്ള ലിങ്ക് നിലവിൽ പ്രവർത്തനം തുടങ്ങി.

ഓപ്ഷൻ നൽകാനുള്ള സമയപരിധി കോടതി നിർദ്ദേശപ്രകാരം അടുത്ത മാസം മൂന്നിന് അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ സാങ്കേതിക നടപടികൾ നീണ്ടതിനാൽ മേയ് മൂന്നു വരെ ഓപ്ഷൻ നൽകാമെന്ന് തൊഴിൽ മന്ത്രാലയം നിശ്ചയിക്കുകയായിരുന്നു. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇപിഎഫ്ഒ കാലതാമസം വരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

palayam 7.jpg palayam 7.jpg
കേരളം1 hour ago

മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

കേരളം2 hours ago

മുഖ്യമന്ത്രിയുടെ തൃശൂരിലെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ

mysuru accident mysuru accident
കേരളം4 hours ago

വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു

palakkad accident palakkad accident
കേരളം5 hours ago

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്

kg jayan kg jayan
കേരളം6 hours ago

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

kochi accident video kochi accident video
കേരളം19 hours ago

മനോജിന്റെ മരണത്തിനിടയാക്കിയ സിസിടിവി ദൃശ്യം പുറത്ത് | VIDEO

kp kerala police kp kerala police
കേരളം20 hours ago

പരാതിക്കാരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമീഷൻ

20240415 164127.jpg 20240415 164127.jpg
കേരളം21 hours ago

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്

pooram pooram
കേരളം23 hours ago

തൃശൂര്‍ പൂരം: ആനകളുടെ മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി

snake bite train snake bite train
കേരളം1 day ago

കോട്ടയത്ത് ട്രെയിനിൽ യാത്രക്കാരാണ് പാമ്പുകടിയേറ്റതായി സംശയം; യാത്രക്കാരെ ഒഴിപ്പിച്ചു

വിനോദം

പ്രവാസി വാർത്തകൾ