കേരളം
ഇരട്ടവോട്ട് ഇല്ലെന്നു ഉറപ്പു വരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് ഇല്ലെന്നു ഉറപ്പു വരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോടതി നിർദ്ദേശം പൂർണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.
ഇരട്ടവോട്ടിൽ റിപ്പോർട്ട് നല്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു .ഈ മാസം 31 ന് മുൻപ് റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കി ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
സംസ്ഥാനത്തെ 131 മണ്ഡലങ്ങളില്‍ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി. പ്രശ്നം ചൂണ്ടിക്കാട്ടി പലതവണ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നല്‍കിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.