Connect with us

കേരളം

ഈദ് അവധി: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

ഈദ് അവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 29-ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യ സർവകലാശാലകൾ അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂലൈ നാല്, അഞ്ച് തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓഗസ്റ്റ് ഏഴ് തിയതികളിലേക്കും കാലടി, ആരോഗ്യ സർവകലാശാലകളുടേത് ജുലൈ മൂന്നിലേക്കുമാണ് മാറ്റിയത്. സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും.

നഴ്സറി ടീച്ചേഴ്സ് കോഴ്സ് പരീക്ഷ, ടി.ടി.സി സപ്ലിമെന്ററി പരീക്ഷ, ഡി. എൽ.എഡ് (ഭാഷാ വിഷയങ്ങൾ) മൂന്നാം സെമസ്റ്റർ പരീക്ഷ എന്നിവ ജൂലായ് 3ലേക്ക് മാറ്റി. ഇതുസംബന്ധിച്ച സർക്കുലർ https://pareekshabhavan.kerala.gov.inൽ ലഭ്യമാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഇൻ കംപ്യൂട്ടർ എൻജിനിയറിങ് (കാറ്റഗറി നമ്പർ 680/2022), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582/2022) തസ്തികകളിലേക്ക് ജൂൺ 29-ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ജൂലായ് 19ലേക്ക് മാറ്റിയതായാണ് പി.എസ്.സി അറിയിച്ചത്.

തിരുവല്ല, സെന്റ് മേരീസ് വിമെന്‍സ് കോളജില്‍ നാളെയും 30നുമായി നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്യറന്‍സ് മാര്‍ച്ച് 2023 പരീക്ഷകളുടെ (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20192021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ മൂന്ന്, നാല് തീയതികളിലേക്ക് മാറ്റി.

കോന്നി എസ്എഎസ് എസ്എന്‍ഡിപി യോഗം കോളജില്‍ നാളെയും 30നുമായി നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോടെക്നോളജി മാര്‍ച്ച് 2023 പരീക്ഷകളുടെ (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 20192021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റി.

നാളെ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി ഫെബ്രുവരി 2023 പരീക്ഷയുടെ (സി.എസ്.എസ്. ണ്ഡ 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ നാലിലേക്ക് മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version