Kerala
വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് യുവതിയെ വെട്ടി


തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി. രഘുനാഥപുരത്ത് സതി വിലാസത്തില്‍ സതിയെയാണ് ഭര്‍ത്താവ് സന്തോഷ് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഈ സമയത്ത് സന്തോഷ് മദ്യലഹരിയിലായിരുന്നു. കാലിന് സ്വാധീനക്കുറവുള്ളയാളാണ് പരിക്കേറ്റ സതി. യുവതിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.
സന്തോഷ് ഭാര്യയെ അതിക്രമിക്കുന്ന സമയത്ത് സന്തോഷിന്റെ അമ്മയും പതിനൊന്ന് വയസുകള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതിയെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലും മദ്യലഹരിയില്‍ പ്രതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് തന്നെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.