Connect with us

ആരോഗ്യം

പൊട്ടാറ്റോ ചിപ്സും ഗ്രില്‍ഡ് ചിക്കനുമൊക്കെ ക്യാൻസര്‍ സാധ്യത കൂട്ടുമോ?

Screenshot 2023 10 08 200842

ചില ഭക്ഷണസാധനങ്ങള്‍ ക്യാൻസര്‍ സാധ്യത കൂട്ടുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ന് അന്വേഷിച്ച് നോക്കിയിട്ടുണ്ടോ? അതോ ഇങ്ങനെ പറയുന്നതെല്ലാം കള്ളമാണ്- വ്യാജ പ്രചാരണമാണ് എന്നാണോ മനസിലാക്കുന്നത്?

സത്യത്തില്‍ ചില ഭക്ഷണസാധനങ്ങള്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്നുണ്ട്. ഇതൊരു വ്യാജ പ്രചാരണമല്ല. ഇത്തരത്തില്‍ നിങ്ങള്‍ കേട്ടിരിക്കാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങളുടെ ലിസ്റ്റും എന്തുകൊണ്ടാണ് ഇവ ക്യാൻസര്‍ സാധ്യത കൂട്ടുന്നതെന്നും അറിയാം… ഒപ്പം തന്നെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന, അടുക്കളയില്‍ ഉപയോഗിക്കുന്ന മറ്റ് ചില സാധനങ്ങളെ കുറിച്ചും…

പൊട്ടാറ്റോ ചിപ്സ്…

ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അമിതമായ ചൂടില്‍ പാകം ചെയ്തെടുക്കുമ്പോള്‍ അവയില്‍ ‘അക്രിലാമൈഡ്’ എന്നൊരു രാസപദാര്‍ത്ഥമുണ്ടാകുന്നുണ്ട്. ഫ്രയിംഗ്, റോസ്റ്റിംഗ്, ബേക്കിംഗ് എന്നിങ്ങനെയുള്ള കുക്കിംഗ് രീതികളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. പൊട്ടാറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ടോസ്റ്റഡ് ബ്രഡ് എല്ലാം ഈ രീതിയില്‍ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

ബാര്‍ബിക്യൂ…

ഗ്രില്‍ഡ്, ബാര്‍ബിക്യൂ ചിക്കൻ പോലുള്ള ചിക്കൻ വിഭവങ്ങളും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി നിങ്ങള്‍ കേട്ടിരിക്കാം. കരിയുപയോഗിച്ചും മറ്റും ുയര്‍ന്ന ചൂടില്‍ ഇറച്ചി പാകപ്പെടുത്തുന്ന പാചകരീതികളില്‍ വിഭവങ്ങളില്‍ ‘പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സ്’ (പിഎഎച്ച്) എന്ന ഒരിനം കെമിക്കലുകള്‍ രൂപപ്പെടുന്നു.ഇവയുെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഗ്രില്ലിംഗ്, ബാര്‍ബിക്യൂയിംഗ് എല്ലാം റിസ്ക് ആകുന്നത് ഇങ്ങനെയാണ്.

പ്രോസസ്ഡ് മീറ്റ്…

ഇറച്ചി പ്രോസസ് ചെയ്തെടുക്കുമ്പോള്‍ അതില്‍ കേടാകാതിരിക്കാൻ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ് ആണ് സോഡിയം നൈട്രേറ്റ് അല്ലെങ്കില്‍ നൈട്രേറ്റ്സ്. ബേക്കണ്‍, ഹാം, ഹോട്ട് ഡോഗ്സ് എന്നിവയിലെല്ലാം ഇതടങ്ങിയിട്ടുണ്ടായിരിക്കും. ഇവ വിഭവങ്ങള്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാകുന്ന സമയത്ത് ചില പ്രോട്ടീനുകളുമായി ബന്ധപ്പെട്ട് ‘നൈട്രോസാമൈൻസ്’ ഉത്പാദിപ്പിക്കുന്നു. ഇതാണ് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. പ്രോസസ്ഡ് മീറ്റ് ഉപയോഗം പരിമിതപ്പെടുത്തുകയെന്നതാണ് ഇതിനുള്ള പരിഹാരം.

പ്ലാസ്റ്റിക് പാത്രങ്ങള്‍…

പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും കഴിക്കുന്നതും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് നിങ്ങള്‍ കേട്ടിരിക്കാം. ചില പ്ലാസ്റ്റിക് പാത്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ‘ബിസ്ഫെനോള്‍ എ’ എന്ന കെമിക്കലാണ് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. പ്രത്യേകിച്ച് പാത്രങ്ങള്‍ ചൂടാകുമ്പോഴാണ് ഈ കെമിക്കല്‍ ഭക്ഷണ-പാനീയങ്ങളിലേക്ക് കടക്കുന്നത്. ചില്ല്, സ്റ്റെയിൻലെസ് സ്റ്റീല്‍ പാത്രങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നതാണ് ഇതിന് പരിഹാരം.

ഫുഡ് റാപ്പുകള്‍…

പ്ലാസ്റ്റിക് ഫുഡ് റാപ്പുകള്‍ ഇതുപോലെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായും നിങ്ങള്‍ കേട്ടിരിക്കാം. പ്ലാസ്റ്റിക് റാപ് മാത്രമല്ല, ചില പാക്കിംഗ് മെറ്റീരിയലുകളെ കുറിച്ചും ഇങ്ങനെ കേട്ടിരിക്കാം. ഇവയിലെല്ലാം അടങ്ങിയിട്ടുള്ള ‘താലേറ്റ്സ്’ (Phthalates) എന്ന കെമിക്കലുകളാണ് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്.

കീടനാശിനി അംശം…

ചില ഭക്ഷണസാധനങ്ങളില്‍ പ്രത്യേകിച്ച് പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം കീടനാശിനികളുടെ അംശം കാണാം. ഇവയും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പൈപ്പ് തുറന്ന് വെള്ളത്തില്‍ നല്ലതുപോലെ പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കുക. അതുപോലെ ബ്രഷുപയോഗിച്ച് കഴുകുക എന്നിവയെല്ലാം കീടനാശിനിയുടെ അംശങ്ങള്‍ കളയാൻ സഹായിക്കും.

ധാന്യങ്ങള്‍…

ചില ധാന്യങ്ങളില്‍ മെഴുക് പോലെ കാണപ്പെടുന്ന ‘അഫ്ലാടോക്സിൻസ്’ എന്ന വിഷാംശവും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ധാന്യങ്ങളില്‍ മാത്രമല്ല- നട്ട്സ്, സീഡ്സ് എന്നിവയിലും ഇത് കാണാം. ഡ്രൈ ആയ, അധികം ചൂടെത്താത്ത ഇടങ്ങളില്‍ വൃത്തിയായി ധാന്യങ്ങള്‍, നട്ട്സ്, സീഡ്സ് എന്നിവ സൂക്ഷിച്ചാല്‍ ഇത് വലിയൊരു പരിധി വരെ ഒഴിവാക്കാം.

പ്രിസര്‍വേറ്റീവ്സ്…

ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാൻ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്സും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി നിങ്ങള്‍ കേട്ടിരിക്കും. അതുപോലെ അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ക്ലീനിംഗ് ഏജന്‍റുകളിലെ ചില കെമിക്കലുകളും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ‘ഫോര്‍മാള്‍ഡിഹൈഡ്’ എന്ന ചേരുവ ഇതിനുദാഹരണമാണ്. ചെറിയ അളവിലാണെങ്കിലല്‍ കുഴപ്പമില്ല. എന്നാല്‍ വലിയ അളവിലാണെങ്കില്‍ ‘ഫോര്‍മാള്‍ഡിഹൈഡ്’ പ്രശ്നമാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version