Connect with us

കേരളം

വിഷു-ഈസ്റ്റര്‍ കിറ്റ് വിതരണം ആരംഭിച്ചു; സ്പെഷ്യല്‍ അരി വിതരണം ഇന്നുമുതല്‍

IMG 20210331 WA0002 1617159446927

ഏപ്രിലിലെ വിഷു, ഈസ്‌റ്റര്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റ്‌ വിതരണം ആരംഭിച്ചു. വിഷു‌, ഈസ്‌റ്റര്‍ ആഘോഷങ്ങള്‍ക്ക്‌ മുൻപ് ‌ പരമാവധി ആളുകള്‍ക്ക്‌ കിറ്റ്‌ ലഭ്യമാക്കാനാണ്‌ വിതരണം നേരത്തെയാക്കിയത്‌.കിറ്റ്‌ എത്താത്ത റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കുമെന്ന്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരിയിലെ കിറ്റ്‌ വിതരണം ബുധനാഴ്‌ച അവസാനിക്കും. മാര്‍ച്ചിലെ കിറ്റ്‌ വാങ്ങാത്തവര്‍ക്ക്‌ ഇപ്പോള്‍ വാങ്ങാം‌. ഒരു കിലോ പഞ്ചസാരയും അര ലിറ്റര്‍ വെളിച്ചെണ്ണയും പയര്‍ വര്‍ഗങ്ങളുമുള്‍പ്പടെ 14 ഇനമാണ്‌ കിറ്റിലുള്ളത്‌.

സംസ്ഥാനത്തെ മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകാര്‍ക്ക്‌ 10 കിലോഗ്രാം വീതം അരി 15 രൂപ നിരക്കില്‍ ബുധനാഴ്‌ച മുതല്‍ നല്‍കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാതിയില്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.

24.96 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 25.92 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ അരി ലഭിക്കും.കൊവിഡ്‌ പ്രതിസന്ധിയെതുടര്‍ന്ന്‌ സംസ്ഥാന സര്‍ക്കാര്‍ 2020 ഏപ്രില്‍ മുതല്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ വിഷു, ഈസ്‌റ്റര്‍ കിറ്റും‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version