Kerala
യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാല്‍ നഷ്ടപരിഹാരം, ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം


യാത്രക്കരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാലോ, താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നാലോ നഷ്ടപരിഹാരത്തിന് പുതിയ വ്യവസ്ഥ. ആഭ്യന്തര വിമാന യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ നല്‍കുമെന്ന് ഡിജിസിഎയുടെ പരിഷ്‌കരിച്ച ചട്ടത്തില്‍ പറയുന്നു.
രാജ്യാന്തര യാത്രകളില്‍ യാത്രക്കരുടേതല്ലാത്ത കാരണത്താല്‍ വിമാന യാത്ര മുടങ്ങിയാലോ, താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നാലോ നഷ്ടപരിഹാരം വ്യത്യാസപ്പെട്ടിരിക്കും. ദൂരം, ടിക്കറ്റ് ചെലവ്, നികുതി എന്നിവ കണക്കാക്കി നഷ്ടപരിഹാരം ടിക്കറ്റ് നിരക്കിന്റെ 30 മുതല്‍ 75 ശതമാനം വരെയായിരിക്കും. പുതിയ ചട്ടം ഫെബ്രുവരി 15ന് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
വിമാന കമ്പനികള്‍ക്കെതിരെ യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കരുടേതല്ലാത്ത കാരണത്താല്‍ പോലും വിമാന യാത്ര മുടങ്ങുക, വിമാന യാത്ര വൈകുക, താഴ്ന്ന ക്ലാസുകളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുക തുടങ്ങിയ അവസ്ഥകള്‍ നേരിടേണ്ടി വരുന്നതായാണ് പരാതികളില്‍ ഏറെയും.
ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഡിജിസിഎ വ്യവസ്ഥ കൊണ്ടുവന്നത്. ഇതോടെ താഴ്ന്ന ക്ലാസുകളില്‍ ആഭ്യന്തര വിമാന യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോലും ടിക്കറ്റ് നിരക്കിന്റെ 75ശതമാനം വിമാന കമ്പനികള്‍ നല്‍കേണ്ടി വരുമെന്ന് വ്യവസ്ഥയില്‍ പറയുന്നു.