ക്രൈം
ഡെന്റൽ വിദ്യാർഥിനിയെ വെടിവെച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു
എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്.
കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്..കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്.
ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മാനസയും രാഗിനും തമ്മില്‍ കണ്ണൂരില്‍ വെച്ചു തന്നെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.
ഈ പ്രശ്നങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. താമസ സ്ഥലത്ത് എത്തി വെടിയുതിര്‍ത്തത്. മാനസയുടെ തലയ്ക്ക് പിന്നിലും നെഞ്ചിലുമാണ് വെടി ഉതിര്‍ത്തത്. ഇതിന് ശേഷം യുവാവും സ്വയം വെടിവെക്കുകയായിരുന്നു. പ്രദേശത്ത് പൊലീസ് എത്തിയിട്ടുണ്ട്.