Connect with us

Covid 19

ഡെല്‍റ്റ യഥാര്‍ത്ഥ വൈറസിനേക്കാള്‍ 1000 മടങ്ങ് അപകടകാരിയെന്ന് വിദഗ്ധർ

delta covid
പ്രതീകാത്മക ചിത്രം

രാജ്യത്തെ പുതിയ കോവിഡ് തരംഗത്തിന് കാരണം ഇപ്പോഴും ഡെല്‍റ്റ വേരിയന്റ് തന്നെയെന്ന് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന രോഗിയുടെ ശ്വസനനാളിയില്‍ വളരെ വേഗം വളരുകയും പെരുകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

യഥാര്‍ത്ഥ വൈറസ് വേരിയന്റിനേക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ഡെല്‍റ്റ പെരുകുമെന്നാണ് കണ്ടെത്തല്‍. ഇന്ത്യയിലെ 10 ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്ത്യന്‍ സാര്‍സ് കോവ്2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമിക്‌സ് (INSACOG) ആണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം ഉയര്‍ന്ന പ്രസരണമാണ് കാണിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന ദിവസേന നടത്തുന്ന വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുള്ളത്.

നിലവില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പ്രസരണമാണ് ഡെല്‍റ്റ വേരിയന്റ് കാണിക്കുന്നതെന്നും ഇവയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് മനസ്സിലാക്കാനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡബ്യൂ എച്ച് ഒ ശാസ്ത്രജ്ഞ മരിയ വാന്‍ കെര്‍കോവ് പറഞ്ഞു. വൈറസ് ബാധിച്ച ഒരാളില്‍ ഡെല്‍റ വകഭേദം തിരിച്ചറിയാന്‍ സാധിക്കുന്ന തലത്തിലേക്ക് എത്താന്‍ തന്നെ നാല് ദിവസത്തോളം വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. യഥാര്‍ത്ഥ കൊറോണ വൈറസ് തിരിച്ചറിയാന്‍ ആറ് ദിവസത്തോളം സമയമെടുക്കും.

ഡെല്‍റ വേരിയന്റ് ബാധിച്ചവരില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ രോഗം പകരാന്‍ ഇടയുണ്ടെന്നും ഇത് വളരെ പെട്ടെന്നുതന്നെ ക്വാറന്റൈനില്‍ പോകേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതാണെന്നും പഠനത്തില്‍ കണ്ടെത്തി. തീവ്രമായ മ്യൂട്ടേഷനുകള്‍ ഇനി സംഭവിച്ചില്ലെങ്കില്‍ രാജ്യത്ത് മൂന്നാം തരംഗവും ഡെല്‍റ്റ വേരിയന്റ് മൂലമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 19 150402 Screenshot 2024 03 19 150402
Kerala35 mins ago

തിരഞ്ഞെടുപ്പ് തീയതിക്കെതിരെ കോണ്‍ഗ്രസും രംഗത്ത്; കമ്മീഷന് കത്ത് നല്‍കി കെപിസിസി

murali 3 murali 3
Kerala37 mins ago

അതിരുവിട്ട ആവേശം, തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

Screenshot 2024 03 18 174216 Screenshot 2024 03 18 174216
Kerala43 mins ago

പൊതു തിരഞ്ഞെടുപ്പ് : പൂർണസജ്ജമായി തിരുവനന്തപുരം ജില്ല

ananthu mukkola ananthu mukkola
Kerala1 hour ago

കരിങ്കല്ല് ലോറിയില്‍ നിന്നും തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

IMG 20240319 WA0369 IMG 20240319 WA0369
Kerala2 hours ago

പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും; നിലവില്‍ മയക്കുവെടിയില്ല 

heat wave heat wave
Kerala3 hours ago

സംസ്ഥാനത്ത് കനത്ത ചൂട് കുറയില്ല; 10 ജില്ലകളിൽ മുന്നറിയിപ്പ്

IMG 20240319 WA0015 IMG 20240319 WA0015
Kerala3 hours ago

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡ്

IMG 20240319 WA0008 IMG 20240319 WA0008
Kerala4 hours ago

പാലക്കാടിനെ ആവേശത്തിലാറാടിച്ച് മോദിയുടെ റോഡ് ഷോ

IMG 20240319 WA0006 IMG 20240319 WA0006
Kerala5 hours ago

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

IMG 20240319 WA0003 IMG 20240319 WA0003
Kerala7 hours ago

കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ 

വിനോദം

പ്രവാസി വാർത്തകൾ