Connect with us

Kerala

സിയുഇടി യുജി ഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടി 20,000 വിദ്യാര്‍ത്ഥികള്‍

Published

on

കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി യുജി)യുടെ ഫലം പ്രഖ്യാപിച്ചു. 20,000 വിദ്യാര്‍ത്ഥികള്‍ 30 വിഷയങ്ങളിലും 100 ശതമാനം വിജയം കരസ്ഥമാക്കി.

ഏറ്റവും കൂടുതല്‍ പേര്‍ 100 ശതമാനം വിജയം നേടിയ വിഷയം ഇംഗ്ലീഷാണ്. 8,236 പേര്‍ വിജയിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് (2,065), ബിസിനസ് സ്റ്റഡീസ് (1,669), ബയോളജി (1,324), 1,188 ഇക്കണോമിക്‌സ് എന്നിങ്ങനെയാണ് മറ്റ് വിഷയങ്ങളില്‍ 100 ശതമാനം വിജയം നേടിയവരുടെ എണ്ണം.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ cuet.samarth.ac.in ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഫലം 90 ദിവസത്തേക്ക് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

ജുലൈ മുതല്‍ ഓഗസ്റ്റ് വരെ ആയാണ് സിയുഇടി യുജി പരീക്ഷ നടത്തിയത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിന് പൊതു പരീക്ഷ നടത്തുന്നത് ഇത് ആദ്യമാണ്. ആകെ 14.90 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

citizen-kerala-whatsapp-group-invite