കേരളം
ഇ ഡിക്കെതിരായ കേസിൽ വിശദീകരണവുമായി ക്രൈംബ്രാഞ്ച്
ഇ ഡിക്കെതിരായ കേസിൽ വിശദീകരണവുമായി ക്രൈംബ്രാഞ്ച്. അഭിഭാഷകനായ സുനിൽ നൽകിയ പരാതിയിലാണ് കേസ്. പരാതിയിൽ കേസെടുക്കാൻ നിയമോപദേശം കിട്ടിയിരുന്നു. അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് വിശദീകരണം. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ഇ ഡിക്കെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് കാണിച്ച് സന്ദീപ് നായരുടെ അഭിഭാഷകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ . നേരത്തെയും ഇ.ഡിക്കെതിരെ കേരള പൊലീസ് കേസെടുത്തിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാന്‍ പ്രേരിപ്പിച്ചു എന്ന് കാണിച്ചാണ് നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തത്.സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്ത് വന്നതിനെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു ക്രൈംബ്രാഞ്ച് നടപടിയെടുത്തത്..
മൊഴിയിൽ ചില കാര്യങ്ങൾ പറയാൻ ഇ.ഡി. സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടെ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. അത് എങ്ങനെ ചോർന്നെന്ന് അന്വേഷിക്കാൻ ജയിൽ ഡി.ജി.പി.യോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണത്തിൽ അത് സ്വപ്നയുടേതുതന്നെയാണെന്ന് സൂചനലഭിച്ചതിനാലാണ് പ്രത്യേകസംഘം കേസെടുത്ത് അന്വേഷിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.