കേരളം
സ്വകാര്യ ആശുപത്രികളിലെ കോവിഡ് വ്യാക്സിൻ 250രൂപക്ക്: പ്രഖ്യാപനം ഉടൻ
തിങ്കളാഴ്ച മുതല്‍ രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്സിന് വിതരണ നിരക്ക് സംബന്ധിച്ച് ധാരണയായി. ഒരു ഡോസ് വാക്സിന് 250 രൂപ ഈടാക്കാനാണ് സാധ്യത. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് വിവരം.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് സ്വകാര്യ ആശുപത്രികളില്‍ വാക്സിന് 250 രൂപയാണ് ഈടാക്കുകയെന്ന് അറിയിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. വാക്സിന് നിര്‍മാതാക്കളും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെയുള്ള വാക്സിന് സൗജ്യമായാണ് രാജ്യത്തുടനീളം ലഭ്യമാക്കുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ടത്തില്‍ വാക്സിന് നല്‍കുക. 45 വയസ്സുള്ളവര്‍ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.