കേരളം
കൊവിഡ്- 19; തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കൂടുതൽ കൊവിഡ് — 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു.
ബോർഡ് ക്ഷേത്രങ്ങളിൽ വിഷു പ്രമാണിച്ച് കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കൊവിഡ് – 19 മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ച പരിപാടികളിൽ 200 ആളുകളിൽ കൂടുതൽ ഉണ്ടാകാൻ പാടില്ലെന്നും അന്നദാനം പൂർണ്ണമായും ഒഴിവാക്കണമെന്നും ബോർഡ് തീരുമാനിച്ചുവെന്നും പ്രസിഡൻ്റ് അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement