ആരോഗ്യം
ഡിങ്കോ സിങ്ങിന് കോവിഡ്- 19
അര്‍ബുദ രോഗബാധിതനായ ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ് സ്വര്‍ണ മെഡല്‍ ജേതാവ് ഡിങ്കോ സിങ്ങിന് കോവിഡ്-19 വൈറസ് ബാധ സ്‌ഥിരീകരിച്ചു.
ഒരു ദേശീയ മാധ്യമമാണു ഡിങ്കോയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
41 വയസുകാരനായ ഡിങ്കോയെ റേഡിയേഷന്‍ തെറാപ്പിക്കായി മണിപ്പൂരിലെ ഇംഫാലില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയാരി സയന്‍സസിലെത്തിച്ചിരുന്നു. തെറാപ്പിക്കു ശേഷം നാട്ടിലെത്തി നടത്തിയ പരിശോധനയിലാണു കോവിഡ് സ്‌ഥിരീകരിച്ചത്.
ഡല്‍ഹിയില്‍ വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. ഡല്‍ഹിയില്‍ ഡിങ്കോയെ പരിചരിച്ചിരുന്ന നഴ്‌സുമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. 1998 ലെ ബാങ്കോങ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ ഡിങ്കോ സിങ്ങിന് വീരപരിവേഷം ലഭിച്ചു. 1998 ല്‍ അര്‍ജുനയും 2013 ല്‍ പത്മ ശ്രീ പുരസ്‌കാരവും ലഭിച്ചു. നാവിക സേനയില്‍ കോച്ചായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണു ഡിങ്കോയുടെ കരളില്‍ അര്‍ബുദം ബാധിക്കുന്നത്.