ആരോഗ്യം
നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ്; ആസ്ഥാന മന്ദിരത്തിലെ ഒരു നില അടച്ചു
നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസിന്‍െ്റ ഒരു നില അടച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നതിനാണ് താല്‍ക്കാലികമായി അടച്ചത്. നീതി ആയോഗിന്െ്റ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തിന്െ്റ മൂന്നാം നിലയാണ് അടച്ചത്.
നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രാലയത്തിന്െ്റ മധ്യ യൂറോപ്പ് വിഭാഗത്തില്‍ കണ്‍സള്‍ട്ടന്‍്റ് ആയി പ്രവര്ത്തിച്ചിരുന്നയാള്ക്കും നിയമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മധ്യ യുറോപ്പ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ക്വാറന്റ്റീനില്‍ പോയി. പതിനാല് ദിവസത്തെ ഹോം ക്വാറന്റ്റീനും വര്‍ക്ക ഫ്രം ഹോമും നിര്‍ദ്ദേശിച്ചതായി മന്ത്രാലയം വ്യക്തമാക്കി.