ദേശീയം
രാജ്യത്ത് ഒരു ദിവസത്തിനിടെ 29,164 പേര്‍ക്ക് കൂടി കോവിഡ്
രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് കുറയുന്നു. 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി.
നാലുമാസത്തിനിടെ ഇതാദ്യമായിട്ടാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പതിനായിരത്തിന് താഴെ എത്തുന്നത്. ഒരു ദിവസത്തിനിടെ 449 പേര് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയി.
നിലവില്‍ രാജ്യത്ത് 4,53,401 സജീവ കേസുകളാണുള്ളത്. 82,90,371 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതില്‍ 40,791 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.
നവംബര്‍ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നില്‍.