Connect with us

കേരളം

‘ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രം, പ്രോസിക്യൂഷന് വീഴ്ചയില്ല’; അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടർ

Published

on

Screenshot 2023 12 22 145954

കൊടുങ്ങല്ലൂരിലെ സിപിഎം നേതാവായിരുന്ന കെയു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ. രവീന്ദ്രൻ. കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആർ. രവീന്ദ്രൻ പറഞ്ഞു. ശരിയായ നിലയിൽ തെളിവ് വിലയിരുത്താൻ കോടതിക്ക് കഴിഞ്ഞില്ല. ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രമാണെന്നും ആർ. രവീന്ദ്രൻ പറഞ്ഞു. കേസിൽ 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്.

ദൃക്സാക്ഷികളെ കോടതി അവിശ്വസിച്ചു. ചാൻസ് വിറ്റ്നസ് എന്നാണ് കോടതി വിലയിരുത്തൽ. തിരിച്ചറിയൽ പരേഡ് നടത്തിയില്ലെന്ന മറ്റൊരു വിചിത്രവാദവും കോടതി നടത്തി. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു. സാക്ഷി മൊഴികളിൽ അവിശ്വാസം പ്രകടിപ്പിച്ച കോടതി തെളിവുകൾ അപര്യാപ്തമെന്നും നിരീക്ഷിച്ചു. തുടർന്നാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കെ വി രജനീഷ് വിധി പുറപ്പെടുവിച്ചത്.

കെ യു ബിജുവിനെ 2008 ജൂൺ 30 നാണ് ഒരു സംഘം ആക്രമിക്കുന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണ ബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ വരുകയായിരുന്ന ബിജുവിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിർത്തി ഇരുമ്പ് പൈപ്പുകൾ കൊണ്ട് തലക്കും കൈകാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, ഗിരീഷ്, സേവ്യർ, സുബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആർ. രവീന്ദ്രനായിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version