Connect with us

Health

തമിഴ് നടൻ സൂര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

Published

on

തമിഴ് നടൻ സൂര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

. ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാൽ പേടിക്കേണ്ടതില്ല. ഹൃദയം തളർന്നുപോകരുത്. ജാഗ്രതയും ശ്രദ്ധയും ആവശ്യമാണ്. പിന്തുണ നൽകുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സ്‌നേഹവും നന്ദിയും’. സൂര്യ ട്വിറ്ററിൽ കുറിച്ചു.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന് പുറമെ ഒരു വെബ് സീരീസിലും അദ്ദേഹം വേഷമിടുന്നുണ്ട്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് സൂര്യയ്ക്ക് രോഗം ബാധിച്ചത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിവെച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു.

citizen-kerala-whatsapp-group-invite

News Updates

National Updates