കേരളം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ കൂടുതൽ നിയന്ത്രണം
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണാതീതമായി കുതിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അയ്യായിരത്തിന് മുകളിൽ രോഗബാധിതരാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കുടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി.
പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം അനുമതി. പരമാവധി 50 മുതൽ 100 പേർ വരെയാണ് പൊതുപരിപാടികളിൽ പങ്കെടുക്കാനാവുക. അതേസമയം മാളുകളിൽ പ്രവേശിക്കുന്നതിന് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിവാഹം ചടങ്ങുകള്‍ ഉൾപ്പെടെ പുറമേനിന്നും ആളുകൾ കൂടുന്ന ചടങ്ങുകൾക്കും ഇനി പൊലീസിന്റെ
മുൻകൂർ അനുമതി വേണം. ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം കൂടിയത്. മന്ത്രിമാർ , വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരിൽ പരിശോധന നടത്താനാണ് സർക്കാർ ഉദേശിക്കുന്നത്. ഇതിൽ പ്രധാനമായും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.
നിയന്ത്രണങ്ങൾ കർശനമാക്കാനും ആലോചനയുണ്ട്. അതാത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാൻ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ഇതുകൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കർക്കശമാക്കനും ആലോചിക്കുന്നുണ്ട്. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി വാക്സീൻ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.