Uncategorized
കോന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി
കോന്നിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി സ്വയം ജീവനൊടുക്കി. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്.ഗണനാഥന് (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടില്‍ നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന് കാല് തെറ്റി വീണിരുന്നു. സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് ഗണനാഥന് നടന്നുപോവുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന രമണിയെ കണ്ടത്. വീടിനകത്ത് രക്തം തളംകെട്ടിനിന്നിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം, ഗണനാഥന് അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്ന് ചിലര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 11 മണിയോടെയാണ് പുഴയില്‍ നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രമണിയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.