Connect with us

കേരളം

ശബരിമലയിൽ തീർത്ഥാടകർക്ക് ഇന്നു മുതല്‍ കൂടുതൽ ഇളവുകൾ, നെയ്യഭിഷേകം പഴയനിലയില്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. തീർത്ഥാടകര്‍ക്ക് സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി. പരമ്പരാഗത കരിമല കാനനപാത ഉടന്‍ തുറക്കും.

കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പഴയപടി പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി തീര്‍ത്ഥാടകരാണ് നെയ്യഭിഷേക ചടങ്ങിന് എത്തിയത്. അഭിഷേകം ചെയ്ത നെയ്യ് വാങ്ങുന്നതിന് വേണ്ടിയുള്ള കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടരും.

പരമ്പരാഗത കാനന പാത വൈകാതെ തുറക്കാനാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പത്ത് ദിവസം കൊണ്ട് പാത തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് വനപാത തെളിക്കുക. ദിനംപ്രതി സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടാനും തീരുമാനിച്ചു. ആറായിരമായി ഉയർത്താനാണ് സര്‍ക്കാര്‍ അനുമതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version