കേരളം
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് ആറുമാസത്തിനകം നഷ്ടപരിഹാരം
ദേശീയപാത ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കപ്പെടുന്നവര്‍ക്ക് ആറു മാസത്തിനകം നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടു വരെയുള്ള 600 കിലോമീറ്റര്‍ ദൂരമാണ് ആറുവരിപ്പാതയാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ 25 ശതമാനമാണു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം ഭൂമി വിലയുടെ രണ്ട് ഇരട്ടിവരെ നഷ്ടപരിഹാരം നല്‍കുന്നുണ്ട്.
ദ്രുതഗതിയില്‍ ആറുവരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനമാണു നടന്നു വരുന്നത്. 20 റീച്ചുകളിലായുള്ള ദേശീയപാതയിലെ 16 എണ്ണത്തിന്റെയും കരാര്‍ ദേശീയപാത അഥോറിറ്റി ഉറപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.